മെക്സിക്കോയിൽ മെട്രോ റെയിൽ മേൽപാലം തകർന്നു വീണ് 23 മരണം

മെക്സിക്കോയിൽ മെട്രോ റെയിൽ മേൽപാലം തകർന്നു വീണ് 23 മരണം

മെ​ക്‌​സി​ക്കോ​യി​ല്‍ മേ​ൽ​പ്പാ​ത ത​ക​ർ​ന്ന് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മെ​ട്രോ ട്രെ​യി​ൻ നി​ലം​പ​തി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 23 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 60 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്കാ​ണ് മെ​ട്രോ​പ്പാ​ലം ത​ക​ർ​ന്നു വീ​ണ​ത്. മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ ഒ​ലി​വോ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ൾ രാ​ത്രി 10 ന് (​ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30) ആ​യി​രു​ന്നു അ​പ​ക​ടം. ട്രെ​യി​ൻ ക​ട​ന്നു​പോ​കു​മ്പോ​ൾ മേ​ൽ​പ്പാ​ത​യു​ടെ ബിം ​ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

2020 മാർച്ചിൽ താകുബായ സ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2015ൽ ഒാഷിയാനോ സ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റിരുന്നു.

Leave A Reply
error: Content is protected !!