ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി

ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി

പ​ത്ത​നം​തി​ട്ട: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്ര​തി പി​ടി​യി​ൽ. യു​വ​തി​യെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്ന കേ​സി​ലാണ് പ്രതി ഇപ്പോൾ അറസ്റ്റിലായത്. ചി​റ്റാ​റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഈ​ട്ടി​ച്ചു​വ​ട്ടി​ലെ ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആ​ല​പ്പു​ഴ നൂ​റ​നാ​ട് ഉ​ള​വ​ക്കാ​ട് സ്വ​ദേ​ശി ബാ​ബു​ക്കു​ട്ട​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ബു​ക്കു​ട്ട​ന്‍ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. പോലീസ് ഈ വിവരം അറിഞ്ഞതിനെ തുടർന്ന് വീട് വളഞ്ഞിരുന്നു. പോലീസിനെ കണ്ട ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പി​ന്ത​ടു​ര്‍​ന്ന് പോലീസ് ബാബുക്കുട്ടനെ പിടികൂടി. ബാ​ബു​ക്കു​ട്ട​ൻ വീ​ടു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും അ​ക​ന്നു ക​ഴി​യു​ന്ന​യാ​ളാ​ണ്. പ​ന്ത്ര​ണ്ടാം തീ​യ​തി​യാ​ണ് മ​റ്റൊ​രു കേ​സി​ൽ ജ​യി​ൽ ശി​ക്ഷ കഴിഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്.

കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. യുവതിയെ സ്‌ക്രൂഡ്രൈവർ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്.

Leave A Reply
error: Content is protected !!