പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1093 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1093 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1093 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 566 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1065 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 7 പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 79532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 72487 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 10 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 22.04.2021ന് രോഗബാധ സ്ഥിരീകരിച്ച കുളനട സ്വദേശി (83) 02.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 23.04.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പള്ളി സ്വദേശിനി (74) 02.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 14.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശിനി (64) 03.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
4) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (60) 30.04.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (95) 02.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
6) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശിനി (1 വയസ്സ്) 01.05.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
7) 22.04.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണമ്മൂഴി സ്വദേശിനി (64) 30.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
8) എഴുമറ്റൂര്‍ സ്വദേശിനി (37) 03.05.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.9) പുറമറ്റം സ്വദേശി (85) 04.05.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.10) നെടുമ്പ്രം സ്വദേശി (70) 03.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 566 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 68150 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 11122 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10696 പേര്‍ ജില്ലയിലും 426 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 20204 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1901 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4038 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 27 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 149 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 26143 പേര്‍ നിരീക്ഷണത്തിലാണ്.

Leave A Reply
error: Content is protected !!