ഖത്തറില്‍ 640 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ 640 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ഖത്തറില്‍ ഇന്ന് 640 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,422 പേരാണ് രോഗമുക്തി നേടിയത്. 367 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 273 പേര്‍. 12,228 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 3 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 50, 72, 78വയസ്സുള്ളവരാണ് മരിച്ചത്. ഇതില്‍ രണ്ടു പേര്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവരായിരുന്നു. ആകെ മരണം 483. രാജ്യത്ത് ഇതുവരെ 195,521 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 208,232. ഇന്ന് 31 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 707 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

Leave A Reply
error: Content is protected !!