അരുവാപ്പുലം ചെളിക്കുഴിയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മലവെള്ള പാച്ചില്‍

അരുവാപ്പുലം ചെളിക്കുഴിയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മലവെള്ള പാച്ചില്‍

 

ശക്തമായ മഴയില്‍ അരുവാപ്പുലം ചെളിക്കുഴി -അതിരുങ്കല്‍ റോഡിലേക്ക് മലവെള്ള പാച്ചില്‍ . ഊട്ടുപാറ മലയില്‍ നിന്നും ചെളി നിറഞ്ഞ വെള്ളം ഒഴുകി എത്തി .

കല്ലേലി -അതിരുങ്കല്‍ റോഡിലെ ചെളിക്കുഴി റോഡില്‍ നിറഞ്ഞ ചെളി “വൈകിട്ട് തന്നെ ജെ സി ബി വെച്ച് തല്‍പര കക്ഷികള്‍ നീക്കം ചെയ്തു” . കനത്ത മഴയില്‍ ഊട്ടുപാറ മല മുകളില്‍ നിന്നും ഉരുള്‍പൊട്ടലിന് സമാനമായ ചെളി വെള്ളമാണ് വരുന്നത് . ഇത് പ്രദേശ വാസികള്‍ക്ക് ആശങ്ക സൃഷ്ടിച്ചു . ഉരുള്‍ പൊട്ടിയത് ആണോ എന്നു പോലും സംശയിച്ചു .

മുന്‍പും ഈ മേഖലയില്‍ ഇതേപോലെ ചെളിവെള്ളം ഒഴുകി എത്തിയിരുന്നു .അന്നും തല്‍പര കക്ഷികള്‍ റോഡില്‍ നിന്നും ചെളി നീക്കി . ചെളി നിറഞ്ഞ വെള്ളം കൂടുതലായി ഒഴുകി എത്തിയ സംഭവത്തില്‍ അരുവാപ്പുലം വില്ലേജില്‍ നിന്നും അന്വേഷണം നടത്തണം എന്നാണ് പ്രദേശ വാസികളുടെ ആവശ്യം . അടുത്ത ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നു .കഴിഞ്ഞ വര്‍ഷം വലിയ കല്ലുകള്‍ ഇളകി റോഡില്‍ വീണിരുന്നു

Leave A Reply
error: Content is protected !!