തെരഞ്ഞെടുപ്പിലെ പരാജയം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്

തെരഞ്ഞെടുപ്പിലെ പരാജയം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തിരിച്ചടിയായതായി അദ്ദേഹം പറഞ്ഞു.

നിയമസഭ തെരെഞ്ഞെടുപ്പില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ഐക്യം ഉണ്ടായില്ലെന്ന് പി. ജെ ജോസഫ് ആരോപിച്ചു. ഗ്രൂപ്പ് തര്‍ക്കം കേന്ദ്ര നേതാക്കള്‍ എത്തിയിട്ടും പരിഹരിക്കപ്പെട്ടില്ല. ഇത് യുഡിഎഫിന്റെ ഐക്യത്തെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഘടകകഷികള്‍ക്ക് നല്‍കിയ സീറ്റിന്റെ എണ്ണത്തിലേക്ക് തോല്‍വിയുടെ ഉത്തരവാദിത്വം ഒതുക്കുന്നത് ശരിയല്ല. കോണ്‍ഗ്രസ് 95 സീറ്റില്‍ മത്സരിച്ചപ്പോൾ എത്ര സീറ്റില്‍ വിജയിച്ചു എന്ന് ആത്മ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!