പാലക്കാട് ജില്ലയില്‍ ഇന്ന് 3111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 951 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 3111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 951 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 3111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1334 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1761 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 10 പേർ, 6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.951 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 25164 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 4 പേർ കണ്ണൂർ ജില്ലയിലും 5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലും 9 പേർ പത്തനംതിട്ട ജില്ലയിലും 17 പേർ തിരുവനന്തപുരം ജില്ലയിലും 29 പേർ കോഴിക്കോട് ജില്ലയിലും 54 പേർ എറണാകുളം ജില്ലയിലും 149 പേർ മലപ്പുറം ജില്ലയിലും 100 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

Leave A Reply
error: Content is protected !!