ട്രൂകോളർ ഇന്ത്യയിലെ ഉപയോക്താക്കൾക്കായി കോവിഡ് ഹോസ്പിറ്റൽ ഡയറക്ടറി ആരംഭിച്ചു

ട്രൂകോളർ ഇന്ത്യയിലെ ഉപയോക്താക്കൾക്കായി കോവിഡ് ഹോസ്പിറ്റൽ ഡയറക്ടറി ആരംഭിച്ചു

ലോകത്തിലെ ഏറ്റവും വിശ്വസനീയവും കൃത്യതയുള്ളതുമായ കോളർ ഐഡിയും ടെലിഫോൺ സെർച്ച് എഞ്ചിനുമായ ട്രൂകോളർ ഇന്ന് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി കോവിഡ് ഹോസ്പിറ്റൽ ഡയറക്ടറി ആരംഭിച്ചു. ആപ്പിൽ‌ തന്നെ നിർമ്മിച്ചിരിക്കുന്ന‌ ഡയറക്ടറി മെനുവിൽ‌ നിന്നും ഡയലറിൽ‌ നിന്നും ആക്‌സസ് ചെയ്യാൻ‌ കഴിയും.

ഔദ്യോഗിക സർക്കാർ ഡാറ്റാ ബേസുകളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇതിലുള്ളത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള കോവിഡ് ആശുപത്രികളുടെ ടെലിഫോൺ നമ്പറുകളും വിലാസങ്ങളും ഡയറക്ടറിയിൽ ഉണ്ട്. നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ കണ്ടെത്താൻ തിരയൽ ബട്ടൺ ഉണ്ട്; പക്ഷെ, ഇതൊരിക്കലും ആശുപത്രി കിടക്കകളുടെ ലഭ്യത ഉറപ്പാക്കുന്നില്ല.

Leave A Reply
error: Content is protected !!