പി സി ജോർജ്ജിനെ യുവാക്കൾക്ക് ഇത്രക്ക് ഇഷ്ടമോ ? ജോർജ്ജിന്റെ തെറിവിളി വൈറലായി

പി സി ജോർജ്ജിനെ യുവാക്കൾക്ക് ഇത്രക്ക് ഇഷ്ടമോ ? ജോർജ്ജിന്റെ തെറിവിളി വൈറലായി

കേരളത്തിലെ യുവാക്കൾക്ക് പി സി ജോർജ്ജിനെ ഇത്രക്ക് ഇഷ്ടവും സ്നേഹവുമാണോ ? കേരളാ രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഒട്ടനവധി നേതാക്കളുണ്ടായിട്ടും പി സി ജോർജ്ജിനെ മാത്രം എന്താ അവരിങ്ങനെ സ്നേഹിച്ചു കൊല്ലുന്നേ ?

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചെറുപ്പക്കാരുടെ പി സി ജോർജ്ജിനോടുള്ള സന്തോഷവും ചിരിയും പി സി ജോർജ്ജിന്റെ മറുപടിയുമാണ് തരംഗം . ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ ആളുകളാണ് ചർച്ചയിൽ പങ്കെടുക്കുന്നത് .

ജോർജ്ജിന്റെ മറുപടി കേട്ടാൽ ചിരിക്കാത്തവരും ചിരിച്ചുപോകും . ആരോ ഒരു ചെറുപ്പക്കാരൻ വിളിച്ചിട്ട് പൊട്ടി ചിരിക്കുകയാണ് പി സി ചോദിക്കുന്നു ആരാണെന്ന് വീണ്ടും അയാൾ പി സി ജോർജ്ജെ എന്ന് വിളിച്ചിട്ട് ചിരിക്കുന്നു തിരിച്ചു പി സി ജോർജ്ജ് പറഞ്ഞത് എനിക്ക് ഇവിടെ പറയാൻ കഴിയില്ല . ഈ വോയിസ് മെസ്സേജ് ആണ് വയറലായിക്കൊണ്ടിരിക്കുന്നത് .

അതുപോലെ പലരുടേയു സ്റ്റാറ്റസും പി സി ജോർജ്ജാണ് . കൈകൂപ്പി നിൽക്കുന്ന പി സി . അതിൽ എഴുതിയിരിക്കുന്ന വാചകവും എനിക്ക് പ്രേക്ഷകരോട് പറയാൻ പറ്റുന്നതല്ല . ഈ തെരഞ്ഞെടുപ്പിൽ പി സി ജോർജ്ജ് മാത്രമേ മത്സരിച്ചു തോറ്റുള്ളോ ?

അതുപോലെ മറ്റൊരു യുവാവ് പിസി ജോര്‍ജിനെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി . ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവാവിന്റെ ഭീഷണി. ഈരാറ്റുപേട്ട ഭാഗത്ത് ജോര്‍ജിനെ ഇനി കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ തല്ലുമെന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്.

ഒരു ഇലക്ഷന്‍ ഒക്കെയാകുമ്പോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പി.സി. ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളൂ. ഒരു എം.എല്‍.എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്.

ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും. എന്ന് യുവാവ് വീഡിയോയില്‍ പറയുന്നു.

എന്നാല്‍ വീഡിയോയില്‍ കാണുന്ന യുവാവ് ഈരാറ്റുപേട്ടക്കാരനാകാന്‍ സാദ്ധ്യതയില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം. അയാളെ ഞാന്‍ കണ്ടിട്ടില്ല. അവന്‍ പറയുന്നിടത്ത് ഞാന്‍ ചെല്ലാം, തന്റേടമുണ്ടെങ്കില്‍ തല്ലട്ടെ.

എസ്.ഡി.പി.ഐ എന്ന തീവ്രവാദ സംഘടന മനപൂര്‍വ്വം മുസ്ലീം സമുദായത്തെ മുഴുവന്‍ ഞാന്‍ ചീത്ത പറഞ്ഞു എന്ന് കളളപ്രചരണം നടത്തി തനിക്കെതിരായി വോട്ടുചെയ്യിച്ചു എന്നും പിസി ജോര്‍ജ് പറഞ്ഞു. അതേസമയം ഇലക്ഷൻ പ്രചാരണ സമയത്ത് നമ്മൾ കണ്ടതാണ് ഈരാറ്റുപേട്ടയിലെ ജോർജ്ജിന്റെ വെല്ലുവിളി .

നാണമില്ലേ പി സി നിങ്ങൾക്ക് ഇനിയും ആളുകളുടെ തെറിയും അവജ്ഞയും ഏറ്റുവാങ്ങാൻ . ഇനി നിങ്ങൾ മകൻ ഷോണിനെ കാര്യങ്ങൾ ഏല്പിച്ചിട്ട് കൊച്ചുമക്കൾ കളിപ്പിച്ചു വീട്ടിൽ വിശ്രമിക്കുന്നതാ നല്ലത് .

Leave A Reply
error: Content is protected !!