എമ്പാപ്പക്ക് പരിക്ക്??? പിഎസ്ജീക്ക് ആശങ്ക

എമ്പാപ്പക്ക് പരിക്ക്??? പിഎസ്ജീക്ക് ആശങ്ക

വലത് കാൽവണ്ണയ്ക്ക് പരിക്കേറ്റ പി എസ് ജി സൂപ്പർ താരം കെയ്ലിൻ എംബാപ്പെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലിൽ കളിക്കാനുള്ള സാധ്യത വിരളമായി. പരിക്ക് മൂലം കഴിഞ്ഞ ദിവസം ലെൻസിനെതിരെ നടന്ന ലീഗ് 1 മത്സരത്തിൽ നിന്നു വിട്ടു നിന്ന എംബാപ്പെ ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടത്തിനായി പി എസ് ജിക്കൊപ്പം മാഞ്ചസ്റ്ററിലേക്ക് എത്തിയെങ്കിലും എയർപോർട്ടിൽ വെച്ച് അദ്ദേഹം മുടന്തിയാണ് നടന്നത്. ഇതോടെയാണ് താരം പരിക്കിൽ നിന്ന് മോചിതനായിട്ടില്ലെന്നും നാളെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിൽ കളിക്കാനുള്ള സാധ്യത കുറവാണെന്നും സൂചനകൾ പുറത്ത് വന്നത്.

എന്നാൽ നേരത്തെ എംബാപ്പെയുടെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് പറഞ്ഞിരുന്ന പി എസ് ജി പരിശീലകൻ മൗറിസിയോ പൊച്ചട്ടീനോ, ഇന്നലെ‌ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയും താരത്തിന്റെ കാര്യത്തിൽ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു‌. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ എംബാപ്പെയ്ക്ക് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ പൊച്ചട്ടീനോ, എന്നാൽ മത്സരത്തിന് തൊട്ടു മുൻപ് മാത്രമേ അദ്ദേഹത്തിന്റെ കാര്യത്തിൽ അന്തിമ‌ തീരുമാനമെടുക്കൂവെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു.

Leave A Reply
error: Content is protected !!