ഉത്തർപ്രദേശി​ലെ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വൻ തോൽവി

ഉത്തർപ്രദേശി​ലെ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വൻ തോൽവി

ഉത്തർപ്രദേശി​ലെ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വൻ തോൽവി.അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളിൽ ആറു സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്ക്​​ നേടാനായത്​. 24 സീറ്റുകൾ നേടി സമാജ്​വാദി പാർട്ടിയാണ്​ അയോധ്യയിൽ വെന്നിക്കൊടി നാട്ടിയത്​. രാമക്ഷേത്ര നിർമാണം ആരംഭിക്കാനിരിക്കേയാണ്​ ബി.ജെ.പിക്ക്​ അയോധ്യയിൽ തിരിച്ചടിയേൽക്കുന്നത്​.

പ്രധാനമന്ത്രിയുടെ തട്ടകമായ വാരാണസിയിലെ ജില്ലാ പഞ്ചായത്തിൽ 40ൽ ഏഴു സീറ്റുകൾ മാത്രമാണ്​ ബി.ജെ.പിക്കുള്ളത്​. 15 സീറ്റുകളിൽ സമാജ്​വാദി പാർട്ടിയാണ്​ വിജയിച്ചത്​. ഷാഹി മസ്​ജി​ദിന്‍റെ പേരിൽ വിദ്വേഷം ഉയർത്തുന്ന മഥുരയിൽ ബി.ജെ.പിക്ക്​ എട്ടു സീറ്റുകൾ മാത്രമാണ്​ ജയിക്കാനായത്​. ബി.എസ്​.പി 12 സീറ്റുകളും ആർ.എൽ.ഡി ഒൻപത്​ സീറ്റുകളും ഇവിടെ നേടി.

Leave A Reply
error: Content is protected !!