മറഡോണയുടെ റെക്കോർഡിനു തൊട്ടരികിലെത്തി ലയണൽ മെസി

മറഡോണയുടെ റെക്കോർഡിനു തൊട്ടരികിലെത്തി ലയണൽ മെസി

 

വലൻസിയക്കെതിരായ നിർണായക ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണക്ക് വിജയം നൽകിയത് ലയണൽ മെസിയുടെ പ്രകടനം തന്നെയാണ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബാഴ്‌സലോണ വിജയം നേടിയ മത്സരത്തിൽ രണ്ടു ഗോളുകളാണ് അർജന്റീനിയൻ താരം സ്വന്തമാക്കിയത്. അതിലൊരു ഗോൾ ഫ്രീ കിക്കിലൂടെ നേടി ബാഴ്‌സലോണക്ക് വേണ്ടി അൻപതു ഫ്രീ കിക്ക് ഗോളുകളെന്ന നേട്ടവും താരം സ്വന്തം പേരിലാക്കി.

ബാഴ്‌സലോണക്ക് വേണ്ടി അൻപതു ഫ്രീകിക്ക് ഗോളുകൾ നേടിയതോടെ ക്ലബിനും രാജ്യത്തിനുമായി ഇതുവരെ അമ്പത്തിയാറു തവണയാണ് മെസി ഫ്രീകിക്കിലൂടെ വല കുലുക്കിയിരിക്കുന്നത്. ഇതോടെ ഏറ്റവുമധികം ഫ്രീകിക്ക് ഗോളുകൾ നേടിയ അർജന്റീനിയൻ താരമെന്ന മറഡോണയുടെ റെക്കോർഡിന്റെ തൊട്ടരികിലെത്താൻ മെസിക്കായി. 59 ഫ്രീകിക്ക് ഗോളുകളാണ് മറഡോണ കരിയറിൽ നേടിയിരിക്കുന്നത്.

 

Leave A Reply
error: Content is protected !!