വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം ഇനിയും വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

വരും ദിവസങ്ങളിൽ കോവിഡ് വ്യാപനം ഇനിയും വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ദിനംപ്രതികൂടി വരുകയാണ്. വരും ദിവസങ്ങളിൽ വ്യാപനം ഇനിയും വ​ർ​ധി​ച്ചേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ന് വെ​ല്ലു​വി​ളി​യായിരിക്കും രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ചാ​ൽ എന്നും അദ്ദേഹം പറഞ്ഞു.

രോ​ഗ​വ്യാ​പ​നം ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് സൂചിപ്പിക്കുന്നത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇപ്പഴും ഉ​യ​ർ​ന്ന് നി​ൽ​ക്കു​കയാണ് . വ്യാ​പ​നം ഈ ​മാ​സം 15 വ​രെ ഉ​യ​ർ​ന്ന നി​ല​യി​ൽ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. കി​ട​ക്ക​ക​ൾ, സ​ർ​ക്കാ​ർ ഇപ്പോൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ഓ​ക്സി​ജ​ൻ, വെ​ന്‍റി​ലേ​റ്റ​ർ തു​ട​ങ്ങി​യ ആ​ശു​പ​ത്രി സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ അ​താ​വ​ശ്യ കാ​ര​ങ്ങ​ൾ​ക്ക് മാ​ത്രം പു​റ​ത്തി​റ​ങ്ങ​ണം. സാ​ധ​ന​ങ്ങ​ൾ ഏ​റ്റ​വും അ​ടു​ത്ത ക​ട​യി​ൽ​നി​ന്നും മാ​ത്രം വാ​ങ്ങു​ക. ര​ണ്ട് മാ​സ്കു​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ​പോ​കു​മ്പോ​ൾ ധ​രി​ക്കു​ക. സാ​ധ​നം വാ​ങ്ങി വേ​ഗം മ​ട​ങ്ങു​ക. തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!