ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ ബാലറ്റ്​ പേപ്പർ വഴിയാക്കണമെന്ന്​ കോൺഗ്രസ്​ നേതാവ്

ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ ബാലറ്റ്​ പേപ്പർ വഴിയാക്കണമെന്ന്​ കോൺഗ്രസ്​ നേതാവ്

ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ ബാലറ്റ്​ പേപ്പർ വഴിയാക്കണമെന്ന്​ കോൺഗ്രസ്​ നേതാവ് നവ്​ജോത്​ സിങ്​ സിധു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീര ജയം നേടിയതിനുപിന്നാലെ തൃണമൂൽ കോൺഗ്രസ്​ അധ്യക്ഷ മമത ബാനർജി വാർത്തസമ്മേളനം നടത്തുന്ന ദൃശ്യം പങ്കുവെച്ചാണ്​ സിധുവിന്‍റെ ട്വീറ്റ്​.

വോ​ട്ടെണ്ണലിൽ തിരിമറി നടത്തിയി​ല്ലെങ്കിൽ തന്നെ വധിക്കുമെന്ന്​ ചിലർ ഭീഷണിപ്പെടുത്തിയെന്ന സന്ദേശം നന്ദിഗ്രാമിൽ ഇലക്​ഷൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്​ഥൻ മമതക്ക്​ അയച്ചിരുന്നു. ഇത്​ വാർത്തസമ്മേളനത്തിൽ വായിക്കുന്ന ദൃശ്യമാണ്​ സിധു പങ്കുവെച്ചത്​.

Leave A Reply
error: Content is protected !!