കേന്ദ്രസർക്കാരിനാണ് കോവിഡ് വാക്സീൻ നൽകേണ്ട ഉത്തരവാദിത്തമെന്ന് ആവർത്തിച്ച് പിണറായി വിജയൻ

കേന്ദ്രസർക്കാരിനാണ് കോവിഡ് വാക്സീൻ നൽകേണ്ട ഉത്തരവാദിത്തമെന്ന് ആവർത്തിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനാണ് കോവിഡ് വാക്സീൻ നൽകേണ്ട ഉത്തരവാദിത്തമെന്ന് ആവർത്തിച്ച് പിണറായി വിജയൻ. ഒരു തരത്തിലും അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.നല്ല രീതിയിൽ കേരളത്തിന് ലഭിച്ച വാക്സീൻ ഉപയോ​ഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

7338860 ഡോസ് വാക്സീനാണ് കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചത് . ആ വാക്സീൻ മുഴുവൻ നല്ല രീതിയിൽ ഉപയോഗിച്ചു. ഓരോ വാക്സീൻ വയലിനകത്തും വേസ്റ്റേജ് ഫാക്ടർ എന്ന നിലയിൽ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് പോലും കേരളം പാഴാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

7424166 ഡോസ് വാക്സീൻ അത്രയ്ക്ക് ശ്രദ്ധിച്ച് ഉപയോ​ഗിച്ചതു കൊണ്ട് ഒന്നും നഷ്ട്ടമായില്ല. അതീവ ശ്രദ്ധയോടെ വാക്സീൻ വിതരണം ചെയ്യാനായത് ആരോഗ്യപ്രവർത്തകരുടെ, പ്രത്യേകിച്ച് നഴ്സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 18 മുതൽ വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!