എംഎം മണിയോട് തോറ്റ ഇ.​എം. അ​ഗ​സ്തി മൊട്ടയടിച്ചു

എംഎം മണിയോട് തോറ്റ ഇ.​എം. അ​ഗ​സ്തി മൊട്ടയടിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ ഉ​ടു​മ്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ മന്ത്രി എംഎം മണിയോട് തോറ്റ ഇ.​എം. അ​ഗ​സ്തി തൻറെ വാക്ക് പാലിച്ചു. എംഎം മണി വീണ്ടും ഉടുമ്പൻചോലയിൽ വിജയിച്ചാൽ തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി പറഞ്ഞിരുന്നു. അദ്ദേഹം ഇന്ന് മൊട്ട അടിച്ചു. മൊട്ട അടിച്ച ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു.

എൻഡിഎ-എൽഡിഎഫ് വോട്ടുകച്ചവടം ഉടുമ്പൻചോലയിൽ നടന്നു എന്ന് അഗസ്തി ഫലം വന്നതിന് ശേഷം പ്രതികരിച്ചിരുന്നു. 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു.27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒൻപതാം റൗണ്ട് എണ്ണി തീർന്നതോടെ എംഎം മണി വിജയിച്ചത്. കഴിഞ്ഞ തവണ 1109 വോട്ടുകൾക്കാണ് അദ്ദേഹം ഇവിടെ ജയിച്ചത്.

അഗസ്തി തല മൊട്ടയടിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എം.എം മണി അറിയിച്ചിരുന്നു. തെരെഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ പതിവാണെന്നും അഗസ്റ്റി തന്റെ സുഹൃത്തതാണെന്നും എം എം മണി പറഞ്ഞിരുന്നു.

Leave A Reply
error: Content is protected !!