സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഒ​മാ​നി​ലെത്തി

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഒ​മാ​നി​ലെത്തി

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ഫ​ർ​ഹാ​ൻ ആ​ൽ സ​ഉൗ​ദ്​ രാ​ജ​കു​മാ​ര​ൻ ഞാ​യ​റാ​ഴ്​​ച ഒ​മാ​നി​ലെ​ത്തി. ഒ​മാ​ൻ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ഫ​ഹ​ദ്​ ബി​ൻ മ​ഹ്​​മൂ​ദ്​ അ​ൽ സൈ​ദി​നെ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖി​നു​ള്ള സൗ​ദി​യി​ലെ സ​ൽ​മാ​ൻ രാ​ജാ​വിന്റെസ​ന്ദേ​ശം കൈ​മാ​റി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും ഇ​രു സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളു​മാ​ണ്​ രാ​ജാ​വിന്റെ സ​ന്ദേ​ശ​ത്തിന്റെ ഉ​ള്ള​ട​ക്കം.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തിന്റെ വി​വി​ധ വ​ശ​ങ്ങ​ൾ നേ​താ​ക്ക​ൾ ത​മ്മി​ലെ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച​യി​ൽ വ​ന്നു. ഇ​രു രാ​ജ്യ​ങ്ങ​​ളെ​യും ബാ​ധി​ക്കു​ന്ന പ്രാ​ദേ​ശി​ക​വും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള​തു​മാ​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലും ച​ർ​ച്ച ന​ട​ന്നു.

Leave A Reply
error: Content is protected !!