സംസഥാനത്ത് ഇന്ന് ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകൾ

സംസഥാനത്ത് ഇന്ന് ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ ചൊവ്വാഴ്ച 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ആകെ 699 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 7,31,629 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,115 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയപ്പോൾ ഏറ്റവും കൂടുതൽ നെഗറ്റീവ് കേസുകൾ ഉള്ളത് എറണാകുളം ജില്ലയിൽ ആണ്. ജില്ലയിൽ 4235 പേർക്ക് രോഗം ഭേദമായി.

Leave A Reply
error: Content is protected !!