ഊന്നുവടിയുമായി അയാൾ നിയമസഭയിലേക്ക് നടന്നുകയറുന്ന ലിന്റോ ജോസഫ്

ഊന്നുവടിയുമായി അയാൾ നിയമസഭയിലേക്ക് നടന്നുകയറുന്ന ലിന്റോ ജോസഫ്

 

വലതുകാലിന്റെ ചലനശേഷി നഷ്ടമാക്കിയ വാഹനാപകടത്തിന്റെ ഓർമ്മകളെ മനക്കരുത്തും ഊന്നുവടിയുടെ കരുത്തും കൊണ്ട് മറികടന്നാണ് ലിന്റോ ജോസഫ് തിരുവമ്പാടിയെ ഇടതുപക്ഷത്ത് ഉറപ്പിച്ച് നിർത്തിയത്.
എങ്ങനെയാണ് ലിന്റോയുടെ കയ്യിൽ ഊന്നു വടി വന്നത് എന്ന് ചോദിച്ചാൽ അതിൽ നൊമ്പരപ്പെടുത്തുന്ന ഒരു അതിജീവന കഥയുണ്ട്.

2019 പ്രളയ സമയത്ത് ഡ്രൈവറെ ലഭിക്കാതെ വന്നപ്പോൾ ഗുരുതരാവസ്ഥയിലുള്ള ക്യാൻസർ രോഗിയെയും വാരിയെടുത്ത് സ്വയം ആംബുലൻസ് ഓടിച്ചു മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴി എതിരെ വന്ന ടിപ്പർ ലോറി പാഞ്ഞു കയറി. അപകടത്തിൽ ജീവച്ഛവമായി കിടന്ന ആ ഇരുപത്തിയെട്ടുകാരൻ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നത് തന്റെ ചേതനയറ്റ വലതുകാലുമായാണ്.സംസ്ഥാന ജൂനിയർ
അത് ലറ്റിക് മീറ്റിൽ 1500 മീറ്ററിൽ വെള്ളിമെഡൽ നേടിയ താരത്തിന് പിന്നെ ഊന്നുവടിയായി ആശ്രയം.

3 തവണ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായും ഡിവൈഎഫ്ഐ ജില്ലാക്കമ്മിറ്റി അംഗവും സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗവുമായ ലിന്റോ നിലവിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷൻ ആണ്, ലിന്റോക്ക് പാർട്ടി നൽകിയത് ഒരു വലിയ ഉത്തരവാദിത്തമാണ് മലയോര മണ്ണിന്റെ ശബ്ദം നിയമസഭയിൽ മുഴക്കുക എന്നത്.

ആക്രി പെറുക്കിയും മീൻ വിറ്റും കല്ല് ചുമന്നും ഈ നാടിനു വേണ്ടി പൊരുതിയ യുവതയുടെ പ്രതീകമായ ലിന്റോയുടെ ഈ കഥ നിങ്ങളോട് എത്രപേർ പറഞ്ഞിട്ടുണ്ടാകുമെന്നറിയില്ല.

പതിനഞ്ചാം നിയമസഭയിൽ തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിക്കാൻ ഇടതുകയ്യിലേന്തിയ ഊന്നുവടിയുടെ ഉറപ്പിൽ അയാൾ നടന്നു കയറും.

Leave A Reply
error: Content is protected !!