ഒഡീഷയിൽ ഓൾഡേജ് ഹോം ജീവനക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പുരോഹിതൻ അറസ്റ്റിൽ

ഒഡീഷയിൽ ഓൾഡേജ് ഹോം ജീവനക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പുരോഹിതൻ അറസ്റ്റിൽ

ഒഡീഷയിൽ ഓൾഡേജ് ഹോം ജീവനക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പുരോഹിതൻ അറസ്റ്റിൽ.കുഞ്ഞബിഹാരി ദാസാണ് അറസ്റ്റിലായത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിലാണ് പോലീസ് നടപടി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ദാസ് യുവതിയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതി പ്രസവിച്ച നവജാത ശിശുവിനെ ഇയാൾ വിറ്റതായി പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി അസ്വസ്ഥതകൾ പ്രകടമാക്കിയ യുവതിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിഞ്ഞത്. മാനസികമായി തളർന്ന യുവതിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Leave A Reply
error: Content is protected !!