സ്വർണക്കടയിൽ കവർച്ച ; അന്വേഷണം

സ്വർണക്കടയിൽ കവർച്ച ; അന്വേഷണം

ആലപ്പുഴ : ആലപ്പുഴ നഗരത്തിൽ പട്ടാപ്പകൽ സ്വർണക്കടയിൽ മോഷണം. മുല്ലയ്ക്കൽ അമ്മൻകോവിൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ജൂവലറിയിലാണ് കവർച്ച നടന്നത് . തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കടയിലെത്തിയ യുവാവ് ഒരുപവൻ മാല ആവശ്യപ്പെട്ടു. മാല കൊടുത്തപ്പോൾ കഴുത്തിലിട്ടുനോക്കി.

തുടർന്ന് സാവധാനം പുറത്തേക്കു നടന്ന ഇയാൾ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നെന്ന് ആലപ്പുഴ നോർത്ത് പോലീസ് വെളിപ്പെടുത്തി .അതെ സമയം ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇലകൊണ്ട് മറച്ചിരുന്നു. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ആലപ്പുഴയ്ക്ക് പുറത്തുള്ളവരാണ് മോഷ്ടാക്കൾ എന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

സ്വർണക്കട ഉടമയുടെ പരാതിയിൽ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് തീവ്രമായ പശ്ചാത്തലത്തിൽ നാലാം തീയതി മുതൽ കടകൾ അടച്ചിടുമ്പോൾ ജൂവലറികൾക്കു മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ്‌ സിൽവർ മർച്ചന്റ്‌സ്‌ അസോസിയേഷൻ ആലപ്പുഴ ടൗൺ കമ്മിറ്റി പോലീസിനോട് അഭ്യർഥിച്ചു.

Leave A Reply
error: Content is protected !!