ഇന്ത്യ മൂന്നാം കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും; എയിംസ് മേധാവി

ഇന്ത്യ മൂന്നാം കോവിഡ് തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും; എയിംസ് മേധാവി

ഇന്ത്യ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. രാത്രി കർഫ്യൂകളും വാരാന്ത്യ ലോക്ഡൗണുകളും കോവിഡ് കേസുകൾ കുറക്കുന്നതിനുള്ള മാർഗമാണെന്ന വാദം തള്ളിയ എയിംസ് ഡയറക്ടർ, രോഗപ്രതിരോധ സംവിധാനങ്ങളാണ് രാജ്യത്ത് വികസിപ്പിക്കേണ്ടതെന്നും പറഞ്ഞു.

ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കോവിഡ് കേസുകളുടെ എണ്ണം അടിയന്തരമായി കുറക്കുക, വാക്സിനുകളുടെ വിതരണം വേഗത്തിലാക്കുക എന്നിവയാണിവ. കോവിഡിന്‍റെ വ്യാപന ശൃംഖല തകർക്കണം. ആളുകളുടെ സമ്പർക്കം കുറക്കുകയാണെങ്കിൽ കോവിഡ് കേസുകൾ കുറയാൻ സാധ്യതയുണ്ടെന്നും റൺദീപ് ഗുലേറിയ വ്യക്തമാക്കി.

Leave A Reply
error: Content is protected !!