തൃശൂരിൽ വൻ മദ്യ വേട്ട: ദേശീയപാതയിൽ 85 ബോട്ടിൽ വിദേശ മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ

തൃശൂരിൽ വൻ മദ്യ വേട്ട: ദേശീയപാതയിൽ 85 ബോട്ടിൽ വിദേശ മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ

 

തൃശൂരിൽ വൻ വ്യാജ മദ്യ വേട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും പാർട്ടിയും പാലക്കാട് തൃശൂർ ദേശീയപാതയിൽ വെച്ച് 85 കുപ്പി തമിഴ്നാട് വിദേശ മദ്യവും ആഡംബര കാറും രണ്ടു പ്രതികളെയും പിടികൂടി. വരന്തരപ്പിള്ളിയിൽ എക്സൈസ് സീൽ ചെയ്ത ബാറിൽ നിന്നും മദ്യം കടത്തിയ മൂന്നു പേരും പിടിയിലായി.

ദേശീയപാതയിൽ മദ്യം കൊണ്ട് പോയിരുന്ന ചിറക്കേകോട് സ്വദേശികളായ ജിതിൻ (31), ശ്രീജിത് (32) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്
സർക്കിൾ ഓഫീസിലെ സി.ഇ. ഒ എ.മുജീബ് റഹ്മാന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ എ.ബി പ്രസാദ്, സി.ഇ.ഒ കിഷോർ കൃഷണ, മണിദാസ്, ഡ്രൈവർ സംഗീത് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലും കർണാടകയിലും നിന്നും കൊണ്ടു വന്ന് അഞ്ചിരട്ടിലാഭത്തിന് പണം സമ്പാദിച്ച് ക്വട്ടേഷൻ പ്രവർത്തനത്തിനും പലിശ ഇടപാടിനും ഉപയോഗിക്കുന്ന സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത് ഇനിയും കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നതായി എക്സൈസ് അറിയിച്ചു. വരന്തരപ്പിള്ളി ബാറിൽ നിന്ന് കടത്തിയ 137 ലിറ്റർ മദ്യവും രണ്ടു കെയ്സ് ബീയറും എക്സൈസ് സംഘം പിടികൂടി. മൂന്നു പേർ പിടിയിൽ. രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. എക്സൈസ് സീൽ ചെയ്ത് പൂട്ടിയ ബാറിൽ നിന്നാണ് മദ്യം കടത്തിയത്

Leave A Reply
error: Content is protected !!