കണ്ണൂരിൽ കോൺഗ്രസ് വനിത നേതാവിൻെറ വീടിനു നേരെ ആക്രമണം

കണ്ണൂരിൽ കോൺഗ്രസ് വനിത നേതാവിൻെറ വീടിനു നേരെ ആക്രമണം

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് ക്ഷീണം വിട്ടു മാറുന്നതിന് മുന്നേ, കോൺഗ്രസ് വനിതാ നേതാവിന്റെ വീടിന് നേരെ ബോംബേറ്. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണും ഡി.സി.സി സെക്രട്ടറിയുമായ കെ. നബീസാബീവിയുടെ തൃച്ഛംബരം മൊയ്തീന്‍പള്ളിക്ക് സമീപമുള്ള വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ബോംബേറില്‍ മുന്‍വശത്തെ ജനല്‍ചില്ലുകളും കസേരകളും തകര്‍ന്നു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ബോംബിന്റെ അവശിഷ്ടങ്ങളും സ്‌ഫോടന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ എൽ.ഡി.എഫ് പ്രവർത്തകരാണന്ന് യു.ഡി.എഫ് ആരോപിച്ചു.

Leave A Reply
error: Content is protected !!