മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം സംഭാവന നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം സംഭാവന നൽകി

ചേർത്തല : കണ്ടമംഗലം ഹയർ സെക്കൻഡറി സ്കൂൾ മുൻ മാനേജരും സി.പി.ഐ.യുടെ മുതിർന്ന നേതാവുമായ കടക്കരപ്പള്ളി പുഷ്പസരസിൽ കെ.കെ. സിദ്ധാർഥനും കുടുംബവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഒരു ലക്ഷം രൂപ സംഭാവന നൽകി. ചേർത്തലയുടെ നിയുക്ത എം.എൽ.എ. പി. പ്രസാദ് തുക ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്തംഗം എൻ.എസ്. ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വി.ജി. മോഹനൻ, കടക്കരപ്പള്ളി പഞ്ചായത്ത് അംഗം പി.ഡി. ഗഗാറിൻ, കെ.കെ. പ്രഭു, ടി.യു. രാമദാസ്, കെ.സി. ജേക്കബ്, പി.എം. വിദ്യാധരൻ, കെ.പി. പുഷ്‌കരൻ, പ്രമദ പ്രസന്നൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!