കണ്ണൂർ ജില്ലയിൽ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തി ജില്ലാഭരണകൂടം

കണ്ണൂർ ജില്ലയിൽ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തി ജില്ലാഭരണകൂടം

കോവിഡ് രോഗവ്യാപനത്തിന്റെ തോത് ഉയരുന്ന പശ്ചാത്തലത്തിൽ, കണ്ണൂർ ജില്ലയിൽ എല്ലാവര്‍ക്കും വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിനായി മുഴുവന്‍ ആശുപത്രികളിലെയും പകുതി കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിവയക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ദുരന്തനിവാരണ നിയമത്തിലെ 24, 65 വകുപ്പുകള്‍ പ്രകാരമാണ് നടപടി.

ഇതു പ്രകാരം ജില്ലയിലെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, സഹകരണ, ഇ.എസ്‌.ഐ ആശുപത്രികളും 50 ശതമാനം ബെഡുകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണം.മാറ്റിവയ്ക്കുന്ന പകുതി ബെഡുകളില്‍ 25 ശതമാനം ബെഡുകളിലേക്കുള്ള പ്രവേശനം ഡി.ഡി.എം.എ മുഖാന്തരമായിരിക്കും. ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കാറ്റഗറി ബി, സി വിഭാഗങ്ങളില്‍പ്പെട്ട കൊവിഡ് രോഗികളെയാണ് ഇവിടങ്ങളില്‍ പ്രവേശിപ്പിക്കുക. അതേസമയം, അടിയന്തര ചികിത്സ തേടിയെത്തുന്ന കൊവിഡ് ഇതര രോഗികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ ആശുപത്രികള്‍ സംവിധാനമൊരുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply
error: Content is protected !!