കോവിഡ് വ്യാപനം; ഡൽഹിയിൽ രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം; ഡൽഹിയിൽ രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ചു

ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സൗജന്യ റേഷൻ പ്രഖ്യാപിച്ച് കെജ് രിവാൾ സർക്കാർ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും രണ്ട് മാസത്തേക്ക് സൗജന്യ റേഷൻ നൽകാനാണ് തീരുമാനം. വാർത്താസമ്മേളനത്തിലാണ് സൗജന്യ റേഷന്റെ കാര്യം മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഡൽഹിയിലെ 72 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നൽകുമെന്ന് കെജ് രിവാൾ പറഞ്ഞു. എന്നാൽ ലോക്ഡൗൺ രണ്ട് മാസം തുടരുമെന്നല്ല ഇതിന്റെ അർത്ഥമെന്നും കെജ് രിവാൾ വിശദീകരിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും കെജ് രിവാൾ പറഞ്ഞു. ഇതിന് പുറമേ ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്ക് 5000 രൂപയുടെ സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ഡൗണിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് പാവങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കെജ് രിവാളിന്റെ പ്രഖ്യാപനം.

Leave A Reply
error: Content is protected !!