ചാരായം വിൽപ്പന : എക്സൈസ് കേസെടുത്തു

ചാരായം വിൽപ്പന : എക്സൈസ് കേസെടുത്തു

കായംകുളം : ഡ്രൈഡേയിൽ നിറം കലർത്തിയ ചാരായം വിൽക്കാൻ ശ്രമം . സംഭവത്തിൽ പത്തിയൂർ കിഴക്ക് മുറിയിൽ സുജഭവനത്തിൻ അമ്മിണി(65)ക്കെതിരേ എക്സൈസ് കേസെടുത്തു.വിൽപ്പനയ്ക്കായി കുപ്പികളിൽ സൂക്ഷിച്ചിരുന്ന ചാരായവും അധികൃതർ പിടിച്ചെടുത്തു.

ഇവരുടെ പേരിൽ നേരത്തേയും അബ്കാരി കേസുകളുണ്ടായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ സി.ബി. വിജയൻ, പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂർ എന്നിവർ നേതൃത്വംനൽകി.

Leave A Reply
error: Content is protected !!