രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ ജാഗ്രത പാലിക്കണം

രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ ജാഗ്രത പാലിക്കണം

വയനാട്: അപ്പാട് കുറുമാ കോളനി വാര്‍ഡ് 2 ല്‍ 25 ന് നടന്ന കല്യാണത്തില്‍ പങ്കെടുത്ത വ്യക്തികള്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. വിവാഹം നടന്ന വീട്ടിലെ വ്യക്തി പോസിറ്റീവായിട്ടുണ്ട്. കോട്ടാത്തറ രാജീവ് നഗര്‍ കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയിലുള്‍പ്പെടെ 17 ലധികം വ്യക്തികളുമായി സമ്പര്‍ക്കമുണ്ട്. അമ്പലവയല്‍ നെല്ലാറച്ചാല്‍ നെല്ലറ കോളനിയിലും പൂതാടി പാമ്പ്ര വെളുത്തിരിക്കുന്ന് കോളനിയിലും
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഏപ്രില്‍ 25 വരെ ജോലിക്കെത്തിയ പീച്ചങ്കോട് പള്ളിയിലെ ഇമാം പോസിറ്റീവാണ്. നാലാം മൈല്‍ ആകാശ് ഇലക്ട്രോണിക് റിപ്പയറിങ് ഷോപ്പില്‍ 29 രെ ജോലി ചെയ്ത വ്യക്തിക്കും രോഗം സ്ഥിരീകരിച്ചു. വെള്ളമുണ്ട മിന്‍ഡി ഹിന്ദുസ്ഥാന്‍ സിമന്റ്‌സില്‍ 30 വരെ ജോലി ചെയ്ത വ്യക്തി, വൈത്തിരി ഹോളിഡേ റിസോര്‍ട് ജീവനക്കാര്‍, പുല്‍പ്പള്ളി മോര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍, സുല്‍ത്താന്‍ ബത്തേരി സ്‌നേഹ ഇലക്ട്രിക്കല്‍സില്‍ 29 വരെ ജോലി ചെയ്ത വ്യക്തി എന്നിവരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. ഇവരുമായി സമ്പര്‍ക്കത്തിലായവര്‍ നിര്‍ബന്ധമായും സമ്പര്‍ക്ക വിലക്കില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Leave A Reply
error: Content is protected !!