സ്കൂട്ടർ നശിപ്പിക്കാനിറങ്ങിയ സാമൂഹ്യവിരുദ്ധൻ സി.സി.ടിവിയിൽ കുടുങ്ങി

സ്കൂട്ടർ നശിപ്പിക്കാനിറങ്ങിയ സാമൂഹ്യവിരുദ്ധൻ സി.സി.ടിവിയിൽ കുടുങ്ങി

കണ്ണൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ നശിപ്പിക്കാനൊരുങ്ങിയ, സാമൂഹിക വിരുദ്ധൻ സി.സി.ടി.വിയിൽ കുടുങ്ങി. പാപ്പിനിശ്ശേരി മങ്ങാട്ട് ഹൗസിൽ ജീജഭായിയുടെ വീട്ടുമുറ്റത്തെ സ്കൂട്ടറാണ് നശിപ്പിക്കാൻ ശ്രമിച്ചത്. മുഖംമൂടിയും ആകെ മുടിയ വസ്ത്രവും ധരിച്ച്‌ എത്തിയ സമൂഹ വിരുദ്ധന്റ ദൃശ്യം വളരെ വ്യക്തമായി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ സീറ്റ് കുത്തി കീറി നശിപ്പിച്ചതിന് ശേഷം പുറത്ത് പോകുകയാണുണ്ടായത്.

ഇതേ വീട്ടില്‍ ഇതേ ഇരുചക്ര വാഹനം രണ്ടു വര്‍ഷം മുൻപ് തീവെച്ച്‌ നശിപ്പിക്കാനും ശ്രമം നടന്നതായി വീട്ടുകാര്‍ പറഞ്ഞു. അതോടൊപ്പം കുടുംബത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഊമക്കത്തും ലഭിച്ചിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply
error: Content is protected !!