മൊബൈല്‍ ചികിത്സാ സംവിധാനം ക്രമീകരിക്കണമെന്ന് മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍

മൊബൈല്‍ ചികിത്സാ സംവിധാനം ക്രമീകരിക്കണമെന്ന് മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍

 

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന കെഎസ്ആര്‍ടിസി സമുച്ചയങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ കെട്ടിടങ്ങള്‍ എന്നിവ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കി ക്രമീകരിക്കണമെന്ന് മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റേ്രഗറ്റീവ് ബയോളജിയുടെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിപുലമായ മുന്‍കരുതല്‍ എന്ന നിലയില്‍ മൊബൈല്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുകവഴി രോഗികള്‍ ആശുപത്രികളില്‍ എത്തുന്നത് കുറക്കാന്‍ സാധിക്കും .

ഇതിനായി നിര്‍ത്തിയിട്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍ റിപ്പയര്‍ ചെയ്തു രൂപമാറ്റം വരുത്തി മൊബൈല്‍ ക്ലിനിക്കുകളും ആംബുലന്‍സുകളുമാക്കി ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കണമെന്നും കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയര്‍ സി. ഇ. ചക്കുണ്ണി , ജനറല്‍ സെക്രട്ടറി അഡ്വ എം. കെ. അയ്യപ്പന്‍ , ഖജാന്‍ജി എം. വി കുഞ്ഞാമു എന്നിവര്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, റെയില്‍വേ ചുമതല വഹിക്കുന്ന മന്ത്രി, ഗതാഗത മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരോട് അഭ്യര്‍ത്ഥിച്ചു

Leave A Reply
error: Content is protected !!