കേരളത്തിൽ ഇന്ന് 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ചൊവ്വാഴ്ച 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂർ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂർ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസർഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 201 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4988, കോഴിക്കോട് 4644, മലപ്പുറം 4161, തൃശൂർ 3522, തിരുവനന്തപുരം 2956, പാലക്കാട് 1334, ആലപ്പുഴ 2712, കൊല്ലം 2415, കോട്ടയം 2036, കണ്ണൂർ 1808, പത്തനംതിട്ട 1040, വയനാട് 937, ഇടുക്കി 941, കാസർഗോഡ് 649 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

118 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 32, തൃശൂർ 17, തിരുവനന്തപുരം 13, പത്തനംതിട്ട 11, കൊല്ലം, വയനാട് 9 വീതം, കാസർഗോഡ് 8, പാലക്കാട് 6, എറണാകുളം 4, മലപ്പുറം 3, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1989, കൊല്ലം 1557, പത്തനംതിട്ട 751, ആലപ്പുഴ 2261, കോട്ടയം 3890, ഇടുക്കി 913, എറണാകുളം 4235, തൃശൂർ 1686, പാലക്കാട് 951, മലപ്പുറം 2125, കോഴിക്കോട് 3934, വയനാട് 250, കണ്ണൂർ 1490, കാസർഗോഡ് 116 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,39,257 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Leave A Reply
error: Content is protected !!