കോവിഡ് രോഗികൾക്ക് ഭീഷണിയായി പാറപൊട്ടിക്കൽ

കോവിഡ് രോഗികൾക്ക് ഭീഷണിയായി പാറപൊട്ടിക്കൽ

കണ്ണൂർ: കൊവിഡ് കാലത്ത് പാറപൊട്ടിച്ച്‌ മണ്ണു നീക്കം ചെയ്യുന്നത്, പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ഭീഷണിയാകുന്നു. ആശുപത്രിയില്‍ പുതുതായി ആരംഭിച്ച കൊവിഡ് ട്രയാജ് സെന്ററിന് സമീപത്താണ് മെഷീന്‍ ഉപയോഗിച്ച്‌ പാറ പൊട്ടിക്കുന്നത്. ഇതിന്റെ കാതടിപ്പിക്കുന്ന ശബ്ദം ആശുപത്രിയിലെ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഉള്‍പ്പടെ തലവേദനയായിരിക്കുകയാണ്.

ഇവിടെ നിന്ന് പൊടിപടലം ആശുപത്രിയിലേക്ക് പടരുന്നതായും പരാതി ഉണ്ട്. താലൂക്ക് ആശുപത്രിയില്‍ ദിവസേന 100 കണക്കിന് രോഗികള്‍ ചികിത്സ തേടി എത്തുന്നുണ്ട്. വാക്സിനേഷനും കൊവിഡ് പരിശോധനയ്ക്കുമായി ആളുകളെത്തുന്നുണ്ട്.ഇതിനുസമീപത്തായുള്ള ഐ.സി.ഡി.എസ് ഓഫീസ് ജീവനക്കാര്‍ക്ക് ശബ്ദം കാരണം ഓഫീസില്‍ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിനെതിരെ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply
error: Content is protected !!