കൊല്ലം നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

കൊല്ലം നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും, ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. അനാവശ്യമായി കറങ്ങുന്നവരെ പിടികൂടുകയും പിഴയീടാക്കുകയും ചെയ്തിട്ടും നിയന്ത്രണ ലംഘനം ആവര്‍ത്തിക്കുന്നവരാണ് അധികവും. ഒന്നിലധികം തവണ പിടിയിലാകുന്നവരുടെ വാഹനം പിടികൂടിയാലും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന തരത്തിലാണ് ചിലരുടെ പെരുമാറ്റം.

നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ സാദ്ധ്യത പൊലീസ് പരിഗണയിലാണ്. ഇന്ന് മുതൽ നഗരത്തിൽ കർശന പരിശോധനയാണ് നടപ്പാക്കി വരുന്നത്.

Leave A Reply
error: Content is protected !!