മയക്കു മരുന്ന് വേട്ട: കൊച്ചിയില്‍ യുവാവ് പിടിയില്‍

മയക്കു മരുന്ന് വേട്ട: കൊച്ചിയില്‍ യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ മയക്കു മരുന്ന് വേട്ടയിൽ യുവാവ് പിടിയിലായി. പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32) ആണ് റെയില്‍വേ സ്റ്റേഷനു സമീപം വെച്ച്‌ ആലുവ പോലിന്റെ പിടിയിലായത്.

വില്‍പനക്കായി കൊണ്ട് വന്ന 25 ഗ്രാം ഹാഷിഷും 9 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടികൂടി.  എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്.

പിടികൂടിയ മയക്കുമരുന്നുകള്‍ക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലിസ് പറഞ്ഞു.ഗോവയില്‍ നിന്നുമാണ് ഇവ കൊണ്ടുവന്നത്.

ആലുവ ഡിവൈഎസ്പി ടി എസ് സിനോജ്, ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷ്, എഎസ്‌ഐ മാരായ ആര്‍ വിനോദ്, വി എ ജൂഡ് കെ ജെ ടോമി, പി എസ് സുരേഷ്, സിപിഒ മാരായ അഷറഫ്, മാഹിന്‍ഷാ അബൂബക്കര്‍, ടി എ ഷെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടുകൂടിയത്.

Leave A Reply
error: Content is protected !!