കടവല്ലൂരിൽ മരം കടപുഴകി വീണു ഒഴിവായത് വന്‍ ദുരന്തം

കടവല്ലൂരിൽ മരം കടപുഴകി വീണു ഒഴിവായത് വന്‍ ദുരന്തം

 

കടവല്ലൂരില്‍ മരം കടപുഴകി വീണു. ഒഴിവായത് വന്‍ ദുരന്തം. തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം . ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാന പാതയില്‍ കടവല്ലൂര്‍ സ്‌കൂള്‍ സ്റ്റോപ്പിന് സമീപമാണ് വലിയ മുരിങ്ങയും സമീപത്തെ മാവിന്റെ കൊമ്പും ശക്തമായ കാറ്റില്‍ സംസ്ഥാന പാതയിലേക്ക് പൊട്ടിവീണത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രണ്ട് കാറുകള്‍ രക്ഷപ്പെട്ടത്.

സമീപത്ത് ഉണ്ടായിരുന്ന കടവല്ലൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കോവിഡ് ആര്‍ ആര്‍ ടി അംഗങ്ങള്‍ മരക്കൊമ്പുകള്‍ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു, ആര്‍ ആര്‍ ടിപ്രവര്‍ത്തകരായ ശ്രീരാഗ് ,റഫീഖ് , ദീപക്, പ്രദേശവാസികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave A Reply
error: Content is protected !!