അഞ്ചു വയസ്സുകാരി കുളത്തിൽ മുങ്ങി മരിച്ചു

അഞ്ചു വയസ്സുകാരി കുളത്തിൽ മുങ്ങി മരിച്ചു

നാഗർകോവിൽ : വില്ലുക്കുറിക്ക് സമീപം അഞ്ചു വയസ്സുകാരി കുളത്തിൽ മുങ്ങി മരിച്ചു. തിരുനെൽവേലി വടക്കൻകുളം സ്വദേശികളായ മഹേഷ്‌-സിന്ധുജ ദമ്പതിമാരുടെ മകൾ വർണിതക്ക് (5) ആണ് ദാരുണാന്ത്യം .

വർണിത ഉൾപ്പടെ കുടുംബത്തോടെ കഴിഞ്ഞ ദിവസം വില്ലുക്കുറിക്കു സമീപം ചരൽവിളയിലെ ബന്ധുവീട്ടിൽ വന്നിരുന്നു. തിങ്കളാഴ്ച രാവിലെ വീടിനുസമീപത്തുള്ള പേട്ടക്കുളത്തിൽ സിന്ധുജയും മകളും കുളിക്കുന്നതിനിടയിലാണ് വർണിത വെള്ളത്തിൽ മുങ്ങിയത്.

നാട്ടുകാർ കരയ്‌ക്കെടുത്ത് തക്കല സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു .

Leave A Reply
error: Content is protected !!