നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഷെഡ്യൂൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി

നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഷെഡ്യൂൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി

പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ജില്ലയിൽ കെ.എസ്.ആർ.ടി.സി ഇന്ന് മുതൽ 9വരെ സർവീസ് നടത്തുക 26 ഷെഡ്യൂൾ മാത്രം. ഇന്നലെ ആകെ 33 ഷെഡ്യൂളുകളാണ് പാലക്കാട് നടത്തിയത്. തൃശൂര്‍, കോഴിക്കോട്, ഗുരുവായൂര്‍, വാളയാര്‍, നെല്ലിയാമ്പതി, ഗോപാലപുരം, തോലനൂര്‍ എന്നിവിടങ്ങളിലേക്കാണ് ബസോടുക.

യാത്രക്കാര്‍ കുറവായതിനാല്‍ ദീര്‍ഘദൂര സര്‍വീസെല്ലാം നിറുത്തിവച്ചു. നിയന്ത്രണ ശേഷം ഇവ പുനഃരാരംഭിക്കും. വാരാന്ത്യ നിയന്ത്രണമുണ്ടായ മേയ് ഒന്നിനും രണ്ടിനും മുപ്പതില്‍ താഴെ സര്‍വീസാണ് പാലക്കാട് ഡിപ്പോയില്‍ നിന്ന് ഓടിയത്. ഡിപ്പോകളിൽ കളക്ഷനും, തീരെ കുറവായിരുന്നു.

Leave A Reply
error: Content is protected !!