കർഷകരുടെ നടുവൊടിച്ച് നാളികേര വില

കർഷകരുടെ നടുവൊടിച്ച് നാളികേര വില

പാലക്കാട്: നാളികേര കർഷകരുടെ നടുവൊടിച്ച്, വിലയിടിവ്. വിപണിയിലെ വിലക്കുറവ് കർഷകരെ ചതിച്ചിരിക്കുകയാണ്. ശരാശരി ഒരു കിലോയ്ക്ക് രണ്ടു – രണ്ടര നാളികേരം വേണം. അപ്രകാരം കര്‍ഷകന് ഒരു തേങ്ങയ്ക്ക് 11-13 രൂപ ലഭിക്കും. തേങ്ങ പൊതിക്കുന്നത് ഒന്നിന് 80 പൈസ മുതല്‍ ഒരുരൂപ വരെ കൂലി കൊടുത്താണ്. കൊപ്രയ്ക്കായി വാങ്ങുന്ന കച്ചവടക്കാര്‍ ചകിരി നീക്കി പൊതിച്ച്‌ വെള്ളം കളഞ്ഞ തേങ്ങ കിലോയ്ക്ക് 31-32 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. വിപണന കേന്ദ്രത്തില്‍ എത്തിക്കാനുള്ള കടത്ത് കൂലിയും കര്‍ഷകരില്‍ നിന്ന് ഈടാക്കും.

വേനലിൽ നാളികേരം പെട്ടെന്ന് മൂപ്പെത്തി ഉല്പാദനം കൂടിയതും കൊവിഡ് ഭീതിയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും ഇളനീര്‍ കച്ചവടം കുറഞ്ഞത് മൂലം തമിഴ്നാട്ടിലെ തോട്ടങ്ങളില്‍ തേങ്ങയാണ് ഉല്പാദിപ്പിക്കുന്നത്. ഇതും വിലയിടിയാന്‍ കാരണമായി. വെളിച്ചെണ്ണ വില കുറഞ്ഞതും വിലയിടിവിന് കാരണമായി. കിലോയ്ക്ക് 27 മുതൽ 30വരെയും, ചില്ലറ വില 34 – 36 രൂപയുമായി കുറഞ്ഞിരിക്കുകയാണ്.

Leave A Reply
error: Content is protected !!