വാക്സിൻ നൽകിയില്ലെങ്കിൽ പണിമുടക്കും ; എയർ ഇന്ത്യ പൈലറ്റുമാരുടെ ഭീഷണി

വാക്സിൻ നൽകിയില്ലെങ്കിൽ പണിമുടക്കും ; എയർ ഇന്ത്യ പൈലറ്റുമാരുടെ ഭീഷണി

ഡൽഹി : രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സീൻ ലഭ്യമാക്കിയില്ലെങ്കിൽ പണിമുടക്കാരംഭിക്കുമെന്ന ഭീഷണിയുമായി എയർ ഇന്ത്യ പൈലറ്റുമാർ രം​ഗത്ത്. എല്ലാ പൈലറ്റുമാർക്കും വാക്സീൻ ലഭ്യമാക്കണം. പൈലറ്റുമാരിൽ പലരും കൊവിഡ് വൈറസ് പൊസിറ്റീവാണ്. ഇവർ‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും പൈലറ്റുമാർ ആരോപിച്ചു. സംഭവത്തിൽ പൈലറ്റ് അസോസിയേഷൻ വ്യോമയാന മന്ത്രിക്ക് പരാതി നൽകി.

ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിതീവ്രമായിത്തന്നെ തുടരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോഴും മൂന്നരലക്ഷത്തിന് മുകളിൽ കുതിക്കുകയാണ് . 24 മണിക്കൂറിനിടെ 3, 57,229 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് രാവിലെ ആരോ​ഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തുന്നു . പുതുതായി 3,449 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2,22,408 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 34,47,133 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.

അതെ സമയം രോ​ഗവ്യാപനം നിയന്ത്രിക്കാൻ ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി രംഗത്തെത്തി. രോഗവ്യാപന തീവ്രത കുറയ്ക്കാൻ ഏക മാർഗം ലോക്ക് ഡൗണാണെന്നാണ് രാഹുൽ പ്രതികരിച്ചത് .

Leave A Reply
error: Content is protected !!