തെരഞ്ഞെടുപ്പ് വിജയം: മെയ് ഏഴിന് വീടുകളില്‍ ദീപം തെളിയിച്ച്‌ വിജയാഹ്ലാദം നടത്തും- എ വിജയരാഘവന്‍

തെരഞ്ഞെടുപ്പ് വിജയം: മെയ് ഏഴിന് വീടുകളില്‍ ദീപം തെളിയിച്ച്‌ വിജയാഹ്ലാദം നടത്തും- എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ വിജയത്തിന് ദേശീയ പ്രസക്തിയുണ്ടെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയം ഇടതുപക്ഷത്തിന്റെ സുപ്രധാന നാഴികക്കല്ലാണ്. വലിയ തോതിലുള്ള രാഷ്ട്രീയ പൊളിച്ചെഴുത്തിന് ഈ വിജയം വഴി ഒരുക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ ജനസ്വീകാര്യതയാണ് ഇപ്പോള്‍ വ്യക്തമായതെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെയ് ഏഴിന് കേരളത്തില്‍ എല്‍ഡിഎഫ് വിജയത്തില്‍ ആഘോഷങ്ങള്‍ നടത്തും. തെരുവുകളില്‍ ഇറങ്ങിയുള്ള ആഘോഷം ആയിരിക്കില്ല അത്. പ്രവര്‍ത്തകരും വോട്ടര്‍മാരും എല്ലാവരും വീടുകളില്‍ ദീപം തെളിയിച്ച്‌ വിജയാഹ്ലാദം പങ്കിടണം. രാത്രി 7 മണിയ്ക്ക് വീടുകളില്‍ ദീപശിഖ തെളിയിച്ച്‌ പ്രവര്‍ത്തകര്‍ മധുരം പങ്ക് വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനക്ഷേമ സര്‍ക്കാറിന്റെ തുടര്‍ച്ചയില്ലാതാക്കാന്‍ വിമോചനകാല ശക്തികള്‍ ശ്രമിച്ചു. ഈ പ്രതിലോമശക്തികളെ കേരളത്തിലെ ജനങ്ങള്‍ തോല്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി യുടെ വോട്ട് വാങ്ങി ഭൂരിപക്ഷം ഉണ്ടാക്കാന്‍ യുഡിഎഫ് ശ്രമിച്ചു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗത കൂടി. കേരള ജനത പ്രതിപക്ഷത്തെ നിരാകരിച്ചതിന് തെളിവാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു.

മെയ് 17 ന് എല്‍ഡിഎഫ് യോഗം ചേരും. 18 ന് രാവിലെ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം ചേരും. അതിന് ശേഷമാകും മന്ത്രിസഭാ രൂപീകരണം സംബ്ന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കുകയെന്നും വിജയരാഘവന്‍ പറഞ്ഞു.

Leave A Reply
error: Content is protected !!