ഒമാനില്‍ 902 പേര്‍ക്ക് കൂടി കൊവിഡ് ; 9 മരണം

ഒമാനില്‍ 902 പേര്‍ക്ക് കൂടി കൊവിഡ് ; 9 മരണം

മസ്‍കത്ത്: ഒമാനില്‍ 902 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചികിത്സയിലുണ്ടായിരുന്ന 1123 പേര്‍ കൂടി രോഗമുക്തരായി . പുതുതായി 9 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഒമാനില്‍ 1,97,802 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,79,175 പേര്‍ രോഗമുക്തരായി. 2062 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 90.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 93 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഇവര്‍ ഉള്‍പ്പെടെ 813 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 287 പേരെ തീവ്ര പരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .

Leave A Reply
error: Content is protected !!