ജെഇഇ മെയിൻ പരീക്ഷ മാറ്റി

ജെഇഇ മെയിൻ പരീക്ഷ മാറ്റി

ഡൽഹി : മെയ് 24 മുതൽ നടക്കാനിരുന്ന ജെഇഇ മെയിൻ പരീക്ഷ മാറ്റി വെച്ചു. രാജ്യത്തെ കൊവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി വ്യക്തമാക്കി.

അതെ സമയം കൊവിഡ് പശ്ചാത്തലത്തിൽ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷയും നേരത്തെ മാറ്റിവെച്ചിരുന്നു. ഏപ്രിൽ, മേയ് സെഷനുകളുടെ തിയ്യതികൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു.

മേയ് സെഷൻ പരീക്ഷയിലേക്കുള്ള രജിസ്ട്രേഷൻ തീയതിയും പിന്നീട് അറിയിക്കും. പുതിയ വിവരങ്ങൾ അറിയാൻ എൻടിഎ യുടെ വെബ്സൈറ്റ് സന്ദർശിക്കാനാണ് നിർദേശം.

Leave A Reply
error: Content is protected !!