നിയന്ത്രണംവിട്ട ഓട്ടോ കടയിലേക്ക് പാഞ്ഞുകയറി അപകടം

നിയന്ത്രണംവിട്ട ഓട്ടോ കടയിലേക്ക് പാഞ്ഞുകയറി അപകടം

ആലപ്പുഴ:പൂച്ചാക്കലിൽ നിയന്ത്രണം വിട്ട ഓട്ടോ ചായക്കടയിലേക്ക് പാഞ്ഞ് കയറി. തളിയാപറമ്പ് ഇലഞ്ഞിക്കല്‍ ജംഗ്ഷനിലാണ് നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇടിച്ചു കയറിയത്. സംഭവത്തിൽ രണ്ടു കടകള്‍ തകര്‍ന്നു. മേക്കരവെളി വീട്ടില്‍ രാജു പിള്ളയുടെ സ്റ്റേഷനറി കടയും, ഉരുവങ്കുളത്ത് വെളി തിലകന്റെ ചായക്കടയുമാണ് അപകടത്തില്‍ തകര്‍ന്നത് .

പരിക്കേറ്റ രാജുപിള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ചെങ്ങണ്ട – തൃച്ചാറ്റുകളും റോഡ് പുനര്‍നിര്‍മ്മാണത്തിന് എത്തിയ കരാര്‍ കമ്പനിയുടെ വാന്‍ റോഡില്‍ നിന്നും തെന്നിയാണ് അപകടത്തില്‍പ്പെട്ടത്.

Leave A Reply
error: Content is protected !!