അമ്പലപ്പുഴ ചേതന പാലിയേറ്റീവ് കെയർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

അമ്പലപ്പുഴ ചേതന പാലിയേറ്റീവ് കെയർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

ആലപ്പുഴ: നിയുക്ത അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാമിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന, അമ്പലപ്പുഴ ചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കൊവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. സൊസൈറ്റി സെക്രട്ടറിയുമായ എച്ച്‌.സലാം കളക്ടര്‍ എ.അലക്സാണ്ടറിനാണ് ചെക്ക് കൈമാറിയത്.

ഇതോടൊപ്പം ഇടതുപക്ഷം ഹൃദയപക്ഷം നവമാദ്ധ്യമ കൂട്ടായ്മ 250 ഡോസ് കൊവിഡ് വാക്സിന്‍ വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ 75,000 രൂപയുടെ ചെക്കും എച്ച്‌.സലാം, കളക്ടര്‍ക്ക് കൈമാറി. ചടങ്ങിൽ തദ്ദേശ സ്വയം ഭരണ ജനപ്രതിനിധികളും പങ്കെടുത്തു.

Leave A Reply
error: Content is protected !!