വിൽപ്പന സമ്മർദം ; ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു

വിൽപ്പന സമ്മർദം ; ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു

മുംബൈ: ഓഹരി വിപണി ചൊവാഴ്ചയും നഷ്ടത്തിൽ അവസാനിപ്പിച്ചു . വ്യാപാരത്തിന്റെ അവസാന മണിക്കൂറിലാണ് വിപണി വില്പന സമ്മർദം നേരിട്ടത്. കോവിഡ് കേസുകൾ ഉയരുന്നതും പ്രതിരോധകുത്തിവെയ്പ് മന്ദഗതിയിലായതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി .

സെൻസെക്‌സ് 465.01 പോയന്റ് നഷ്ടത്തിൽ 48,253.51ലും നിഫ്റ്റി 137.70 പോയന്റ് താഴ്ന്ന് 14,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1534 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എന്നാൽ 169 ഓഹരികൾക്ക് മാറ്റമില്ല.

ഡിവീസ് ലാബ്, റിലയൻസ് ഇൻഡസ്ട്രീസ് , ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ്, ഒഎൻജിസി, ബിപിസിഎൽ, ബജാജ് ഫിനാൻസ്, അദാനി പോർട്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

Leave A Reply
error: Content is protected !!