കെഎസ്‌ആര്‍ടിസി ഏപ്രില്‍ മാസത്തെ ശമ്ബളം മെയ് ആദ്യ ആഴ്ച വിതരണം ചെയ്യും

കെഎസ്‌ആര്‍ടിസി ഏപ്രില്‍ മാസത്തെ ശമ്ബളം മെയ് ആദ്യ ആഴ്ച വിതരണം ചെയ്യും

കെഎസ്‌ആര്‍ടിസിയിലെ ഏപ്രില്‍ മാസത്തെ ശമ്ബളം ഈ ആഴ്ച വിതരണം ചെയ്യുമെന്ന് അറിയിപ്പ്. ശമ്ബള ഇനത്തിലേക്കുള്ള 100.59 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.

2021 ഏപ്രില്‍ മാസത്തെ ശമ്ബളവും കൊവിഡ് സമയത്ത് 2020 ഏപ്രില്‍ മാസത്തെ ശമ്ബളത്തില്‍ നിന്നും മാറ്റി വെച്ച്‌ ആറ് ദിവസത്തെ ശമ്ബളവും കൂടെ ചേര്‍ത്താണ് 100.59 കോടി രൂപ അനുവദിച്ചത്.

പൊതു ഗതാഗതം അവശ്യ സര്‍വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളും,രാത്രികാല സര്‍വീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു.

Leave A Reply
error: Content is protected !!