കോവിഡ് ; ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി

കോവിഡ് ; ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി

ദുബായ് : ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി. ആദ്യം മേയ്​ 4 വരെയും പിന്നീട്​ മേയ്​ 14 വരെയും യുഎഇ വിലക്കേർപ്പെടുത്തിയിരുന്നു. അതെ സമയം അടുത്ത അറിയിപ്പുണ്ടാകുന്നത്​ വരെ വിലക്ക്​ നീട്ടുന്നതായി ദേശീയ ദുരന്ത നിവാരണ സമിതിയും സിവിൽ ​ഏവിയേഷനും അറിയിച്ചു.

രാജ്യത്ത് കോവിഡ്​ കേസുകൾ അതി വേഗത്തിൽ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വിലക്ക് .14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങിയവർക്കും ഇന്ത്യ വഴി യാത്ര ചെയ്​തവർക്കും യാത്രാ വിലക്കേർപ്പെടുത്തിയിട്ടുണ്ട് .

Leave A Reply
error: Content is protected !!