സുകുമാരൻ നായർക്കെതിരായ പരാമർശം: മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതാണോയെന്ന് ചിന്തിക്കണം: ഉമ്മന്‍ ചാണ്ടി

സുകുമാരൻ നായർക്കെതിരായ പരാമർശം: മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതാണോയെന്ന് ചിന്തിക്കണം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹത്തിന്‍റെ പദവിക്ക് യോജിച്ചതാണോയെന്ന് ചിന്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ഉമ്മൻചാണ്ടി.

തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിച്ച് നിശബ്ദരാക്കുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് നല്ലതല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ശബരിമലയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂര്‍ണ്ണമായും സംരക്ഷിക്കണമെന്ന എന്‍എസ്എസിന്‍റെ നിലപാട് എല്ലാക്കാലത്തും അവര്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ ഭാഗമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Leave A Reply
error: Content is protected !!