മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് രോഗികൾ കുറയുമെന്ന് പഠനം

മെയ് പകുതിയോടെ കേരളത്തില്‍ കോവിഡ് രോഗികൾ കുറയുമെന്ന് പഠനം

കാണ്‍പൂര്‍: മെയ് മാസം പകുതിയോടെ കേരളത്തില്‍ കോവിഡ് കേസുകൾ കുറയുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം. മെയ് പകുതിയോടെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. എന്നാല്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ചു നാള്‍ കൂടി തുടരുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു .

കാണ്‍പൂര്‍ ഐ.ഐ.ടി രാജ്യത്ത് നടത്തിയ പഠനത്തിലാണ് കേരളത്തിലെ കോവിഡ് വ്യാപനത്തിന്‍റെ കണക്കുകള്‍ റിപ്പോർട്ട് ചെയ്യുന്നത് . മെയ് 8 മുതല്‍ 20 വരെയുള്ള കാലയളവില്‍ കോഴിക്കോട് ജില്ലയിലെ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകും. എറണാകുളം ജില്ലയിലും മലപ്പുറം ജില്ലയിലും കോവിഡ് കേസുകള്‍ കുറച്ചുദിവസം കൂടി കൂടിയേക്കാമെന്നും പഠനം വിലയിരുത്തുന്നു .

സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. പക്ഷേ, അപ്പോഴേക്കും കോഴിക്കോട് ജില്ലയില്‍ മാത്രം 50,000 കേസുകള്‍ ഉണ്ടാകുമെന്നാണ് പഠനo ചൂണ്ടിക്കാട്ടുന്നത് .

Leave A Reply
error: Content is protected !!